പച്ച നിറത്തിലെ സെവനപ്പ് കുപ്പിയിൽ സൂക്ഷിച്ചിരുന്നത് വെള്ളമാണെന്ന് കരുതി; പിന്നാലെ അബദ്ധത്തിൽ ആസിഡ് എടുത്ത് കുടിച്ച് ചികിത്സയിലിരുന്നയാൾ മരണത്തിന് കീഴടങ്ങി
By : സ്വന്തം ലേഖകൻ
Update: 2025-12-24 08:43 GMT
പാലക്കാട്: ഒറ്റപ്പാലത്ത് അബദ്ധത്തിൽ ആസിഡ് കുടിച്ച് ചികിത്സയിലായിരുന്ന ആൾ മരണപ്പെട്ടു. അമ്പലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് അന്തരിച്ചത്. കഴിഞ്ഞ മാസം അഞ്ചാം തീയതിയായിരുന്നു സംഭവം. സെവനപ്പ്കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് വെള്ളമാണെന്ന് കരുതി അദ്ദേഹം അബദ്ധത്തിൽ കുടിക്കുകയായിരുന്നു. ഇലക്ട്രോണിക് സാധനങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ് നടത്തിയിരുന്ന രാധാകൃഷ്ണൻ, ജോലിയുടെ ആവശ്യത്തിനായാണ് ആസിഡ് വീട്ടിൽ സൂക്ഷിച്ചിരുന്നത്.
സംഭവത്തിന് പിന്നാലെ ഒറ്റപ്പാലത്തെയും പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രി മരണം സംഭവിച്ചത്.