മിഠായി വാങ്ങി കഴിച്ചു; പിന്നാലെ ദേഹാസ്വാസ്ഥ്യം; പതിനാല് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ; സംഭവം മേപ്പാടിയിൽ

Update: 2024-12-31 07:06 GMT

മേപ്പാടി: മിഠായി കഴിച്ചതിന് പിന്നാലെ കുട്ടികള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വയനാട് മേപ്പാടിയിലാണ് സംഭവം നടന്നത്. ഇപ്പോൾ പതിനാല് കുട്ടികളെ മേപ്പാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേപ്പാടി മദ്രസ്സയിലെ ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്കാണ് മിഠായി കഴിച്ചതിന് ശേഷം ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്ലാസ്സിലെ ഒരു കുട്ടിയുടെ ജന്മദിനത്തിന് നല്‍കിയ മിഠായി കഴിച്ചതിന് ശേഷമായിരുന്നു കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് എന്നാണ് പറയുന്നത്. സമീപത്തെ കടയില്‍ നിന്ന് വാങ്ങിയ മിഠായി ആണ് ക്ലാസ്സില്‍ വിതരണം ചെയ്തത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍മാരും രക്ഷിതാക്കളും പറഞ്ഞു. മിഠായിയുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. സ്ഥലത്ത് പോലീസെത്തി പരിശോധന നടത്തി.

Tags:    

Similar News