പ്രദേശത്ത് ശക്തമായ കാറ്റും മഴയും; പിന്നാലെ രക്ഷ തേടി ഓടിയത് ദുരന്തമായി; ആലപ്പുഴ ബീച്ചിൽ തട്ടുകട മറിഞ്ഞ് 18-കാരിക്ക് ദാരുണാന്ത്യം; വേദനയോടെ ഉറ്റവർ!

Update: 2025-05-26 10:56 GMT

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ ശക്തമായ കാറ്റിലും മഴയിലും തട്ടുകട മറിഞ്ഞ് അപകടം. പിന്നാലെ പെൺകുട്ടിക്ക് ദാരുണാന്ത്യം. കടയുടെ വശത്ത്കയറി നിന്ന പള്ളാതുരുത്തി സ്വദേശി നിത്യ (18) ആണ് ദാരുണമായി മരിച്ചത്.

മഴ പെയ്തതും കടയുടെ വശത്ത് കയറി നിന്നതായിരുന്നു. പെട്ടെന്ന് കാറ്റ് ആഞ്ഞുവീശുകയും ഇവരുടെ മുകളിലേക്ക് കട മറിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. ഉടനെ തന്നെ എല്ലാവരും കൂടി ചേർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News