'എന്തൊക്കെ കാണണം..'; കുടിവെള്ളത്തിനായി പൈപ്പ് തുറന്നവർക്ക് നിരാശ; പരിശോധനയിൽ കൈയ്യിൽ ഫോണുമായി യുവാക്കൾ; വീഡിയോ ചിത്രീകരിക്കാൻ കാണിച്ചത് സാഹസികത; എല്ലാവരെയും പൊക്കി
By : സ്വന്തം ലേഖകൻ
Update: 2025-06-29 11:26 GMT
ആലപ്പുഴ: യുവാക്കൾ ജലസംഭരണിയിൽ ഇറങ്ങിയതിനെ തുടർന്ന് ജലവിതരണം മുടങ്ങി. ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തിലാണ് സംഭവം നടന്നത്. അതുൽ കൃഷ്ണ, ജയരാജ്, യദു കൃഷ്ണ എന്നിവരാണ് ശനിയാഴ്ച വൈകിട്ട് ജലസംഭരണിയിൽ ഇറങ്ങിയത്. തുടർന്ന് 16 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയിലെ വെള്ളം മുഴുവൻ ഒഴുക്കിക്കളഞ്ഞ് ശുദ്ധീകരിക്കാനുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
പഞ്ചായത്തിലെ മുഴുവൻ മേഖലയിലേക്കും ജലവിതരണം നടത്തുന്നത് ഇവിടെനിന്നാണ്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. യുവാക്കൾ സംഭരണിയിൽ വീഡിയോ ചിത്രീകരിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇവർക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.