ജനറല്‍ ബോഡിയില്‍ തിരഞ്ഞെടുപ്പ് വേണ്ടെന്ന് അഭിപ്രായമുയര്‍ന്നെങ്കിലും ശരിവച്ചത് പുതിയ ആള്‍ക്കാര്‍ വരട്ടെ എന്ന മോഹന്‍ലാലിന്റെ നിലപാട്; 'അമ്മ'യിലെ ഭരണസമിതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15 ന്

'അമ്മ'യിലെ ഭരണസമിതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15 ന്

Update: 2025-07-02 15:58 GMT

കൊച്ചി: നടീനടന്മാരുടെ സംഘടനയായ 'അമ്മ'യിലെ ഭരണസമിതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. കഴിഞ്ഞ ഓഗസ്റ്റ് 27നാണ് മുന്‍ ഭരണസമിതി രാജിവച്ചത്. തിരഞ്ഞെടുപ്പ് വേണ്ടെന്ന് ജനറല്‍ബോഡി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ജനറല്‍ബോഡി നിലപാടിനെ മോഹന്‍ലാല്‍ എതിര്‍ക്കുകയായിരുന്നു.

താന്‍ പ്രസിഡന്റാകാന്‍ ഇല്ലെന്നും സംഘടനയുടെ തലപ്പത്തേക്കു പുതിയ അംഗങ്ങളോ ചെറുപ്പക്കാരോ സ്ത്രീകളോ വരട്ടെയെന്നുമായിരുന്നു മോഹന്‍ലാലിന്റെ നിലപാട്. അംഗങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍ അമ്മയ്ക്കു ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്നതിനാല്‍ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ച സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു. സംഘടന തിരഞ്ഞെടുപ്പിലേക്കു പോകുന്നതാണ് ഉചിതമെന്നും ലാല്‍ നേരത്തെ പറഞ്ഞു.

സംഘടനയും തലപ്പത്തേക്ക് പുതിയ അംഗങ്ങള്‍ വരട്ടെയെന്നാണ് മോഹന്‍ലാലിന്റെ നിലപാട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഭരണ സമിതി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇത് കഴിഞ്ഞ മാസം പിരിച്ചുവിട്ടതോടെ ഭരണ സമിതി രൂപീകരിക്കേണ്ടത് അനിവാര്യമാവുകയായിരുന്നു.

Tags:    

Similar News