അനില്‍കുമാറിന് വീട് വച്ചു നല്‍കി ജനകീയ വായനശാല; ഇടക്കുളങ്ങരയിലെ വായനാശാലയെ അഭിനന്ദിച്ച് സര്‍ക്കാരും
കരുനാഗപ്പള്ളി: അറിവിന്‍െ്റ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കിയ വായനശാല തന്നെ അനില്‍കുമാറിന് വീടൊരുക്കുമ്പോള്‍ ഒപ്പം നിന്ന് നാട്ടുകാരും. ഇടക്കുളങ്ങര പുലിയൂര്‍വഞ്ചി ജനകീയ ലൈബ്രറി ആന്‍ഡ് ആര്‍ട്സ് ക്ലബ്ബിന്‍െ്റ (ജെ.എല്‍.എ.സി) വാര്‍ഷികത്തോടനുബന്ധിച്ച് നാട്ടുകാര്‍ക്ക് സുപരിചിതനായ അനില്‍കുമാറിന് മന്ത്രി ജെ. ചിഞ്ചുറാണി വീടിന്‍െ്റ താക്കോല്‍ കൈമാറും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുള്ള ജെ.എല്‍.എ.സിയുടെ മാതൃകാപരമായ നടപടിയെ അഭിനന്ദിക്കാനൊരുങ്ങുകയാണ് സര്‍ക്കാരും.
തൊടിയൂര്‍ മുണ്ടപ്പള്ളി കിഴക്കതില്‍ അനില്‍കുമാര്‍ ഇടക്കുളങ്ങരയിലെ സാംസ്‌കാരിക വേദികളില്‍ മുന്‍പ് സജീവമായിരുന്നു. ആരോഗ്യ പ്രശ്നങ്ങളാല്‍ വലയുകയായിരുന്ന അനില്‍കുമാറിന് ചികിത്സാ സൗകര്യം ഒരുക്കി നല്‍കിയതും വായനശാലയായിരുന്നു. അടച്ചുറപ്പുള്ള നല്ലൊരു വീടില്ലാതിരുന്നതിനാല്‍ വായനശാലാ ഭാരവാഹികള്‍ തെന്ന വീടു നിര്‍മ്മിച്ചു നല്‍കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ 650 സ്‌ക്വയര്‍ഫീറ്റില്‍ നിര്‍മ്മിച്ച വീടിന് ഏകദേശം പത്തുലക്ഷത്തോളം രൂപയോളം ചെലവായി. രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയുമുള്ള വീടിന്‍െ്റ നിര്‍മ്മാണം പൂര്‍ത്തിയായി.
വായനശാലയുടെ 45 ാം വാര്‍ഷികമായ ഒക്ടോബര്‍ 12 ന് വീടിന്‍െ്റ താക്കോല്‍ കൈമാറും. വിട പറഞ്ഞ കരുനാഗപ്പള്ളിയുടെ മുഖമായിരുന്ന എഴുത്തുകാരന്‍ ബിജു മുഹമ്മദിന്റെ പേരില്‍ ബിജുമുഹമ്മദ് നഗര്‍ (ഭസ്മത്തു ജംഗ്ഷന്‍) നടക്കുന്ന വാര്‍ഷികാഘോഷത്തില്‍ നിരവധി രാഷ്ട്രീയ, സാംസ്‌കാരിക നായകര്‍ പങ്കെടുക്കും. ചികിത്സാ, വിദ്യാഭ്യാസ ധനസഹായങ്ങള്‍ ഉള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ജെ.എല്‍.എ.സി ആദ്യമായാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. തങ്ങളുടെ 'അനി അണ്ണന്' വീടു നല്‍കുന്ന ചടങ്ങ് ഗംഭീരമാക്കാന്‍ ഒരുങ്ങുകയാണ് ഇടക്കുളങ്ങര തൊടിയൂരിലെ പുതുതലമുറയും.