വാളയാറില്‍ എക്‌സൈസ് പരിശോധനയില്‍ വന്‍ ലഹരി വേട്ട; 211 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് പിടിയില്‍

Update: 2025-09-29 10:44 GMT

പാലക്കാട്: പാലക്കാട് ജില്ലയില്‍ വാളയാറില്‍ നടത്തിയ എക്സൈസ് പരിശോധനയില്‍ വന്‍ ലഹരി പിടികൂടി. ചാവക്കാട് സ്വദേശിയായ ഷമീര്‍ (29) ആണ് അറസ്റ്റിലായത്.

കോയമ്പത്തൂരില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. പരിശോധനയില്‍ 211 ഗ്രാം മെത്താഫിറ്റമിന്‍ കണ്ടെത്തി. പിടികൂടിയ ലഹരിയുടെ വില ഇരുപത് ലക്ഷം രൂപയോളം വരുമെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് ലഹരി വിതരണം നടത്തിയ സംഘത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുമെന്ന് എക്സൈസ് വിഭാഗം അറിയിച്ചു.

Tags:    

Similar News