കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം കൊടുക്കുന്നത് വായ്പാ ബാധ്യത കൂട്ടി; ഇപ്പോഴത്തേത് താല്‍ക്കാലിക മുട്ടുശാന്തി; കോര്‍പറേഷന് അമിത ഭാരം വരുത്തി വച്ചെന്ന് മന്ത്രി ഗണേഷ് കുമാറിന് എതിരെ ആന്റണി രാജു

മന്ത്രി ഗണേഷ് കുമാറിന് എതിരെ ആന്റണി രാജു

Update: 2025-04-29 11:47 GMT

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ മുന്‍മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയുടെ വായ്പാ ബാധ്യത കൂട്ടിയാണ് ഒന്നാം തീയതി ശമ്പളം കൊടുക്കുന്നത്. ഓവര്‍ ഡ്രാഫ്റ്റ് പരിധി 50 കോടിയില്‍ നിന്ന് 100 കോടിയാക്കി.

കൂടുതല്‍ പലിശ കൊടുക്കുന്നത് കെഎസ്ആര്‍ടിസി യുടെ സാമ്പത്തിക നഷ്ടം കൂട്ടും. ഇപ്പോഴത്തേത് താല്‍ക്കാലിക മുട്ടുശാന്തിയാണ്. കെഎസ്ആര്‍ടിസിയില്‍ പുതിയ പദ്ധതികള്‍ കാണുന്നില്ല.

വായ്പ ബാധ്യത വര്‍ധിപ്പിച്ചത് കെഎസ്ആര്‍ടിസിക്ക് അമിതഭാരമാകും. നിലവില്‍ കെഎസ്ആര്‍ടിസിയില്‍ പുതിയ പദ്ധതികളില്ല. ഇപ്പോള്‍ വരുമാനം ലഭിക്കുന്ന പദ്ധതികളെല്ലാം താന്‍ തുടങ്ങി വെച്ചതാണെന്നും, കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തുന്നത് ആ വരുമാനമാണെന്നും ആന്റണി രാജു അവകാശപ്പെട്ടു.

Tags:    

Similar News