മദ്യനിരോധനം നിലനില്‍ക്കുന്ന ശബരിമല പൂങ്കാവനത്തില്‍ മൂന്നു ലിറ്റര്‍ വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി; അറസ്റ്റ് ചെയ്ത് എക്സൈസ് സംഘം

മദ്യനിരോധനം നിലനില്‍ക്കുന്ന ശബരിമല പൂങ്കാവനത്തില്‍ മൂന്നു ലിറ്റര്‍ വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി

Update: 2024-12-09 06:25 GMT

ശബരിമല: മണ്ഡല കാലത്തോടനുബന്ധിച്ച് മദ്യനിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശത്ത് വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍. പെരുമ്പെല്ലൂര്‍ വേപ്പിന്തട്ടയ് പേരുനില എസ്. ജീവയെ ആണ് നിലയ്ക്കല്‍ എക്സൈസ് റെയിഞ്ചിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. ദിലീപും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

നിലയ്ക്കല്‍ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിന്റെ ചുറ്റുമതിലിന് ഉദ്ദേശം 50 മീറ്റര്‍ തെക്ക് ഭാഗത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ഡി.മാത്യു, പ്രിവന്റിവ് ഓഫീസര്‍ എ. ശ്രീകാന്ത്, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ പ്രദീഷ് കെ, സ്വരൂപ് കെ, റീന ഡ്രൈവര്‍ ഇ.കെ. സത്യന്‍ എന്നിവരും ഉണ്ടായിരുന്നു. ചിറ്റാര്‍ എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ ഹാജരാക്കി കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News