അമ്പലത്തറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യാത്രികരായ അച്ഛനും മക്കൾക്കും ഗുരുതര പരിക്ക്; ഇടിയുടെ ആഘാതത്തിൽ വണ്ടി തവിടുപൊടി
By : സ്വന്തം ലേഖകൻ
Update: 2026-02-14 15:23 GMT
തിരുവനന്തപുരം: തിരുവനന്തപുരം അമ്പലത്തറയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അച്ഛനും രണ്ട് മക്കൾക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്.
കാറോടിച്ചിരുന്ന പനങ്ങോട് സ്വദേശി സിജിയെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു. സിജി ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തിയെന്നും, ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൂന്തുറ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.