കുടുംബ വഴക്കിനിടെ ഭാര്യയെ കഴുത്തില്‍ സ്‌കാര്‍ഫ് മുറുക്കി കൊലപ്പെടുത്തി; മദ്യപിച്ച് ബോധമില്ലാതെ മൃതദേഹത്തിനരികില്‍ കിടന്നുറങ്ങി: പിതാവിനെതിരെ മൊഴി നല്‍കി പത്തും 13 ഉം വയസ്സുള്ള മക്കള്‍

കുടുംബ വഴക്കിനിടെ ഭാര്യയെ കഴുത്തില്‍ സ്‌കാര്‍ഫ് മുറുക്കി കൊലപ്പെടുത്തി

Update: 2026-02-15 00:31 GMT

ഡല്‍ഹി: ഭാര്യയെ കഴുത്തില്‍ സ്‌കാര്‍ഫ് കെട്ടി മുറുക്കി കൊലപ്പെടുത്തി ഭര്‍ത്താവ്. കുടുംബവഴക്കിനിടെ 35 വയസുകാരിയായ ഭാര്യയെ മക്കളുടെ മുന്നിലിട്ടാണ് ഭര്‍ത്താവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. സുല്‍ത്താന്‍പുരിയിലാണ് സംഭവം. സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന മക്കള്‍ തന്നെയാണ് പിതാവ് അമ്മയെ കൊലപ്പെടുത്തിയതായി പൊലീസിനോട് പറഞ്ഞത്.

ശനിയാഴ്ച ഉച്ചയോടെയാണ് കൊലനടന്നത്. പി-ബ്ലോക്കിലെ ഒരു വീട്ടില്‍ വഴക്ക് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍, വീട്ടിലേക്ക് കയറിയതും വീട്ടിനുള്ളില്‍ കിടക്കയില്‍ അനങ്ങാതെ കിടക്കുന്ന സ്ത്രീയെയും തൊട്ടടുത്ത് മദ്യപിച്ച നിലയില്‍ ഭര്‍ത്താവിനെയും കണ്ടെത്തുകയായിരുന്നു. യുവതിയ ഉടന്‍ മംഗോള്‍പുരിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുടര്‍ന്ന് ദമ്പതികളുടെ പത്തും 13ഉം വയസ്സുള്ള മക്കള്‍ നല്‍കിയ മൊഴിയിലാണ് വഴക്കിന് പിന്നാലെ പിതാവ് അമ്മയെ കൊലപ്പെടുത്തിയെന്നാണ് വ്യക്തമായത്. ഡ്രൈവറായി ജോലി ചെയ്യുന്ന അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചുവെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags:    

Similar News