കൊല്ലത്ത് മൂന്ന് മാസം മുമ്പ് ബന്ധുവിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നാരോപിച്ച് യുവാവിന് മര്‍ദ്ദനം: ഒരാള്‍ അറസ്റ്റില്‍
കൊല്ലത്ത് മൂന്ന് മാസം മുമ്പ് ബന്ധുവിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നാരോപിച്ച് യുവാവിന് മര്‍ദ്ദനം: ഒരാള്‍ അറസ്റ്റില്‍
കൊല്ലം: ബന്ധുവിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ചയാളെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ പ്ലാച്ചേരി അഖില്‍ ഭവനില്‍ അഖില്‍ (28) ആണ് അറസ്റ്റിലായത്. പുനലൂരിലെ ഒരു പമ്പില്‍ വച്ചായിരുന്നു മര്‍ദനം.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. രാജേഷ് എന്ന യുവാവിനാണ് മര്‍ദനമേറ്റത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് അഖിലിന്റെ ബന്ധുവിന്റെ ദൃശ്യങ്ങള്‍ രാജേഷ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന് പ്രതി കരുതിയതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ രണ്ടാം തീയതി വൈകിട്ട് ആറ് മണിയോടുകൂടി പുനലൂരിലുള്ള പെട്രോള്‍ പമ്പില്‍ വെച്ച് അഖില്‍ രാജേഷിനെ മൃഗീയമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ രാജേഷിന് മുഖത്തും, തലയ്ക്കും, നെഞ്ചിലും സാരമായി പരിക്കേറ്റു. പുനലൂര്‍ ടി.ബി. ജംഗ്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി അഖില്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.