സമൂഹമാധ്യമത്തിലൂടെ മത വിദ്വേഷ സന്ദേശം പ്രചരിപ്പിച്ച സംഭവം; താമരശ്ശേരിയിൽ യുവാവ് അറസ്റ്റിൽ

Update: 2025-03-31 10:11 GMT

കോഴിക്കോട്: ഇസ്ലാം മതത്തിനും പ്രവാചകനുമെതിരെ അശ്ലീലവും മതവിദ്വേഷം പരത്തുന്നതുമായ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വാട്ട്സ്ആപ്പ് വഴിയാണ് ശബ്ദ സന്ദേശം പ്രചരിപ്പിച്ചത്. 1.55 മിനുട്ട് നീണ്ടു നിൽക്കുന്ന ശബ്ദ സന്ദേശം പ്രചരിപ്പിച്ചതിനാലായിരുന്നു അറസ്റ്റ്. പുതുപ്പാടി കണ്ണപ്പൻക്കുണ്ട് ചന്ദ്രഗിരി അജയൻ (44)നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

പ്രാദേശിക വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലാണ് സന്ദേശം പ്രചരിപ്പിച്ചത്. പുതുപ്പാടിമയിലള്ളാംപാറ ഞാറ്റും പറമ്പിൽ മജീദ് നൽകിയ പരാതിയിലാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 196 (1) വകുപ്പ് ചുമത്തിയാണ് അറസ്റ്റു ചെയ്തത്. 196 (1) വകുപ്പ് പ്രകാരം മൂന്ന് വർഷം തടവും, പിഴയും ലഭിക്കാവുന്ന കുറ്റമാണ് അജയനെതിരെ ചുമത്തിയിട്ടുള്ളത്. ഇത് പ്രകാരം മതം, വംശം, ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ പൊരുത്തക്കേട്, ശത്രുത അല്ലെങ്കിൽ വിദ്വേഷം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികൾക്കോ ​​പ്രസംഗങ്ങൾക്കോ ​​ശിക്ഷ ലഭിക്കും.

Tags:    

Similar News