തൊട്ടടുത്ത് പുതിയ കട ആരംഭിച്ചതോടെ വ്യാപാരത്തിൽ ഇടിവ്; കച്ചവടക്കാർ തമ്മിൽ നിരന്തരം വാക്കുതർക്കം; ക്വട്ടേഷൻ നൽകിയത് നിരവധി കേസുകളിൽ പ്രതികളായ സൂര്യപുത്രിയ്ക്കും ജിത്തുവിനും; പ്രതി പിടിയിൽ

Update: 2025-11-14 05:12 GMT

തൃശൂർ: വ്യാപാര തർക്കത്തെ തുടർന്ന് കച്ചവടക്കാരനെ ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ടശാംകടവ് മാർക്കറ്റിനടുത്ത് പത്ത് വർഷമായി പന്നിയിറച്ചി കച്ചവടം നടത്തുന്ന ജസ്റ്റിൻ (38) ആണ് പിടിയിലായത്. ഇയാളുടെ കടയ്ക്ക് സമീപം പുതിയതായി പന്നിയിറച്ചി കച്ചവടം ആരംഭിച്ച ഹരീഷ് ആനന്ദനെ (46)യാണ് ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത്.

പുതിയ കട തുറന്നതോടെ ജസ്റ്റിന്റെ കച്ചവടത്തിന് ഇടിവുണ്ടായി. ഇത് ഇവർക്കിടയിൽ വാക്കുതർക്കങ്ങൾക്കും വഴിതെളിയിച്ചു. ഹരീഷ് ആനന്ദനെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുന്നതിനായി നിരവധി ഗുണ്ടാ സംഘങ്ങളുമായി കണക്ഷനുള്ളതും നിരവധി കേസുകളിലെ പ്രതികളുമായ സൂര്യപുത്രി എന്നറിയപ്പെടുന്ന സുനിത, നെടുപുഴ സ്വദേശി ജിത്തു എന്നിവര്‍ക്ക് ജസ്റ്റിന്‍ പണം നല്‍കി ക്വട്ടേഷന്‍ നല്‍കുകയുമായിരുന്നു.

സംസാരങ്ങളുടെയും ഇതിന് സാധൂകരീകരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിൻ്റെയും അടിസ്ഥാനത്തിൽ അന്തിക്കാട് പോലീസ് കേസെടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള സംസാരങ്ങളും വിഡിയോകളും പല ആളുകളിലേക്കും എത്തിയിരുന്നു. ആനന്ദന് ലഭിച്ച വിഡിയോയുടെ അടിസ്ഥാനത്തിലാണ് അന്തിക്കാട് പോലീസ് കേസെടുത്തത്. തുടർന്ന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഷാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ജസ്റ്റിനെ അറസ്റ്റ് ചെയ്തു. ക്വട്ടേഷൻ സംബന്ധിച്ച തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Tags:    

Similar News