രാത്രി സമയങ്ങളിലെ ട്രിപ്പിനെ ചൊല്ലി തർക്കം; ഓട്ടോറിക്ഷാ ഡ്രൈവർമാർ തമ്മിലടിച്ചു; രണ്ട് പേർ അറസ്റ്റിൽ

Update: 2025-09-27 17:14 GMT

കൊച്ചി: രാത്രി കാലങ്ങളിൽ ട്രിപ്പ് നടത്തുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ തമ്മിലടിച്ചു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷൻ ഓട്ടോസ്റ്റാൻ്റിലാണ് സംഭവം. ഇവിടുത്തെ ഓട്ടോറിക്ഷാ ഡ്രൈവറായ സാദിക് യാണ് തർക്കമുണ്ടായത്.

ഇതേ സ്റ്റാൻ്റിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരായ ആലുവ എസ്എൻ പുരം നെടുംപിള്ളി ചാലിൽ സമീർ (42), പള്ളുരുത്തി നികത്തിൽ വലിയവീട്ടിൽ അബ്‌ദു (37) എന്നിവരും സാദികും തമ്മിലാണ് തർക്കമുണ്ടായത്. പിന്നാലെ സമീറും അബ്‌ദുവും ചേർന്ന് സാദികിനെ മർദിച്ചുവെന്നാണ് പരാതി.

സംഭവത്തെ തുടർന്ന് സാദിഖ് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മർദ്ദനത്തിൽ പരിക്കേറ്റ സാദിഖ് ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളായ സമീറിനെയും അബ്ദുവിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സബ് ഇൻസ്പെക്ടർ എയിൻബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News