നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങളില്‍ വന്ന മാറ്റം; ാട്ടോറിക്ഷ തൊഴിലാളികള്‍ നടത്തിയ പണിമടുക്കില്‍ വലഞ്ഞ് ജനങ്ങള്‍
തൃശൂര്‍: നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങളില്‍ വന്ന മാറ്റത്തെ തുടര്‍ന്ന് ഓട്ടോറിക്ഷ തൊഴിലാളികള്‍ നടത്തിയ പണിമടുക്കില്‍ ജനങ്ങള്‍ വലഞ്ഞു. അനിശ്ചിതകാലത്തേക്കാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാന സ്റ്റാന്‍ഡുകള്‍ അടക്കമുള്ള ഇടങ്ങളില്‍ ഓട്ടോറിക്ഷകള്‍ മുഴുവന്‍ ഒഴിവായതോടെ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഭക്തജനങ്ങള്‍ക്കാണ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് അടുത്തുള്ള ക്ഷേത്രങ്ങളിലേക്ക് നടന്ന് പോകേണ്ട സാഹചര്യം രൂപപ്പെട്ടു. മറ്റു ഭാഗങ്ങളില്‍നിന്ന് വരുന്ന ഓട്ടോറിക്ഷകള്‍ക്ക് നഗരത്തിനുള്ളില്‍ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ അനുവദിക്കുന്നില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കി.
പുതിയ ഗതാഗത സംവിധാനത്തില്‍ ഒരുവേ നിയന്ത്രണം നടപ്പിലാക്കിയതോടെ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ക്ഷേത്രം വരെ ഇരട്ടി നിരക്ക് ഈടാക്കേണ്ടിവരുന്നതായി ഡ്രൈവര്‍മാര്‍ പറയുന്നു. എന്നാല്‍ അധിക ചാര്‍ജ് നല്‍കാന്‍ യാത്രക്കാര്‍ തയ്യാറാകാത്തതിനാലാണ് പ്രശ്‌നം കൂടുതല്‍ വഷളായത്. സംഭവത്തില്‍ പൊലീസ് ഇടപെട്ടിട്ടുണ്ട്. തൊഴിലാളികളുടെ പരാതികള്‍ ഗൗരവത്തില്‍ എടുത്ത് ട്രാഫിക് റെഗുലേറ്ററി അതോറിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്നാണ് അധികൃതര്‍ അറിയിച്ചത്. അതുവരെ സമരം തുടരാനാണ് യൂണിയനുകളുടെ തീരുമാനം.