കൂട്ടത്തോടെ ഇരച്ചെത്തി വില്ലന്മാർ; 'തേനീച്ച' ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്ക്; ഒരാളുടെ നില ​അതീവ ഗുരുതരം; സംഭവം പാലക്കാട്

Update: 2026-01-25 15:08 GMT

പാലക്കാട്: പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂരിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. മുടപ്പല്ലൂർ കുറുപ്പത്തറ കളരിക്കൽ സതീഷ് (38) ആണ് ഗുരുതരാവസ്ഥയിലുള്ളത്. ഇദ്ദേഹത്തെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സതീഷിന്റെ ഭാര്യ സുകന്യ (32), രവി, മറ്റ് ഏഴ് പേർ എന്നിവർക്കും തേനീച്ചയുടെ കുത്തേറ്റു. ഇവരെയും ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂട്ടമായി എത്തിയ തേനീച്ചക്കൂട്ടം പ്രദേശവാസികളെ ആക്രമിക്കുകയായിരുന്നു. തേനീച്ചയുടെ ആക്രമണത്തിൽ ഭയന്ന പലരും വീടുകൾ അടച്ച് അകത്ത് അഭയം തേടി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. രാത്രിയോടെ തേനീച്ചക്കൂട്ടം തമ്പടിച്ചിരുന്ന സ്ഥലം കണ്ടെത്തുകയും, അവയെ നശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിക്കുകയും ചെയ്തു.

Tags:    

Similar News