പറമ്പിൽ ജോലി ചെയ്യുന്നതിനിടെ അപകടം; തേനീച്ച ആക്രമണത്തിൽ വയോധികന് ഗുരുതരപരിക്ക്; ചികിത്സയിലിരിക്കെ ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
By : സ്വന്തം ലേഖകൻ
Update: 2025-01-28 11:28 GMT
കണ്ണൂർ: കണ്ണൂരിൽ തേനീച്ചയുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കണിച്ചാർ സ്വദേശി ഗോപാലകൃഷ്ണൻ മരിച്ചു. ഇന്നലെ ഉച്ചക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ ഗോപാലകൃഷ്ണന് ഗുരുതരമായി പരിക്ക് പറ്റിയത്.
73 വയസ് ആയിരിന്നു അദ്ദേഹത്തിന്. വീട്ടിലെ പറമ്പിൽ ജോലിക്കിടെയാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്.
ഉടൻതന്നെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആയിരുന്നു ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്. കൂടെയുണ്ടാിയിരുന്ന 5 പേർക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അവരുടെ പരിക്ക് സാരമുള്ളതല്ലെന്നും വിവരങ്ങൾ ഉണ്ട്.