കയറും മുൻപ് ബസ് മുന്നോട്ടെടുത്തു; പിന്നാലെ സ്കൂൾ വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ചു വീണു; കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഇത് ബസ് ജീവനക്കാരുടെ സ്ഥിരസംഭവമെന്ന് നാട്ടുകാർ

Update: 2024-09-25 08:05 GMT

കോഴിക്കോട്: കോഴിക്കോട്ട് സ്വകാര്യ ബസിൽ കയറാൻ ശ്രമിച്ച സ്കൂൾ വിദ്യാർത്ഥി റോഡിന്റെ വശത്തേക്ക് തെറിച്ചു വീണു. തുടർന്ന് നാട്ടുകാരുടെ പെട്ടെന്നുള്ള ഇടപെടൽ കാരണം കുട്ടി രക്ഷപ്പെട്ടു. കോഴിക്കോട് ജില്ലയിലെ പേരാമ്പ മുളിയങ്ങളിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടം നടന്നത്. വിദ്യാർത്ഥികൾ തിരക്ക് കൂട്ടി സ്കൂളിലേക്ക് പോകാൻ ബസിൽ കയറുകയായിരുന്നു.

അപ്പോഴാണ് ബസ് ജീവനക്കാർ കുട്ടിയോട് ക്രൂരത കാണിച്ചത്. ഉടനെ തന്നെ നല്ല തിരക്കുണ്ടായിരുന്ന ബസിൽ വിദ്യാർത്ഥി സുരക്ഷിതമായി നിൽക്കുന്നതിന് ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുകയായിരിന്നു. പെട്ടെന്ന് ബസിൽ നിന്ന് തെറിച്ച് പുറമിടിച്ച് തറയിൽ വീണ വിദ്യാർത്ഥിയുടെ ചുമലിൽ സ്കൂൾ ബാഗ് ഉണ്ടായിരുന്നത് കൊണ്ട് കുട്ടി രക്ഷപ്പെടുകയായിരിന്നു.

കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തന്നെ ഭാഗ്യമെന്ന് നാട്ടുകാർ പറഞ്ഞു. സംഭവം നടന്ന ഉടനെ തന്നെ ബസ് ജീവനക്കാരോട് നാട്ടുകാർ ദേഷ്യപ്പെട്ടു. ഇതൊക്കെ പ്രദേശത്ത് സ്ഥിര സംഭവം മാണെന്നാണ് നാട്ടുകാർ പറയുന്നു.

Tags:    

Similar News