രഹസ്യ വിവരത്തിൽ പരിശോധന; ക്രിക്കറ്റ് ബാറ്റിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ ബംഗാൾ സ്വദേശി എക്‌സൈസിന്റെ വലയിൽ; പിടിച്ചെടുത്തത് 15 കിലോ കഞ്ചാവ്

Update: 2025-08-26 14:28 GMT

ചെങ്ങന്നൂർ: ക്രിക്കറ്റ് ബാറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 15 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ റബിഹുൽ ഹഖ് ആണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് എക്സൈസ് അറസ്റ്റ് ചെയ്തത്. 16 ക്രിക്കറ്റ് ബാറ്റുകളുടെ ഉൾഭാഗം തുരന്ന് അതിൽ കഞ്ചാവ് നിറച്ച നിലയിലായിരുന്നു.

യുവാവ് കഞ്ചാവുമായി റെയിൽവേ സ്റ്റേഷനിൽ എത്തുമെന്ന രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. വിവരം ലഭിച്ചതനുസരിച്ച് എക്സൈസ് ഉദ്യോഗസ്ഥർ റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ റബിഹുൽ ഹഖിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Tags:    

Similar News