'ബെവ്‌കോ അലർട്ട്..'; നാളെ സംസ്ഥാനത്തെ എല്ലാ ബിവറേജുകളും നേരെത്തെ അടയ്ക്കും; ഇനി ഒക്ടോബര്‍ 3ന് കാണാം; പൂട്ടുന്ന സമയം കൃത്യമായി അറിയാം..
By : സ്വന്തം ലേഖകൻ
Update: 2025-09-29 12:12 GMT
തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ നാളെ (സെപ്റ്റംബർ 30) രാത്രി 7 മണിക്ക് പ്രവർത്തനം അവസാനിപ്പിക്കും. അർദ്ധ വാർഷിക സ്റ്റോക്ക് ക്ലിയറൻസിനെ തുടർന്നാണ് ഈ നടപടി. ഒക്ടോബർ 1 ഡ്രൈ ഡേ ആയതിനാലും, ഒക്ടോബർ 2 ഗാന്ധിജയന്തി ആയതിനാലും, ബിവറേജസ് ഔട്ട്ലെറ്റുകൾ ഒക്ടോബർ 3-ാം തീയതി മാത്രമായിരിക്കും വീണ്ടും തുറന്ന് പ്രവർത്തിക്കുക.
ബെവ്കോ ഔട്ട്ലെറ്റുകൾക്ക് പുറമെ, ഒക്ടോബർ 2-ന് ബാറുകൾക്കും അവധിയായിരിക്കും. ത്രിവേണി സ്റ്റോറുകൾ, കൺസ്യൂമർ ഫെഡ് ഷോപ്പുകൾ എന്നിവയ്ക്കും ഇതേ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. ഈ വർഷം ഒക്ടോബർ 1 ഉൾപ്പെടെ ഇനി മൂന്ന് ഡ്രൈ ഡേകൾ കൂടിയാണുള്ളത്. സ്റ്റോക്ക് പരിശോധനയും തുടർച്ചയായ അവധി ദിനങ്ങളും കാരണം ഉപഭോക്താക്കൾക്ക് മദ്യലഭ്യതയിൽ തടസ്സം നേരിടും.