ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു; ബാറ്ററിയും പെട്രോള്‍ ടാങ്കും പൊട്ടിത്തെറിച്ചു; യാത്രക്കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു
By : ശ്രീലാല്‍ വാസുദേവന്‍
Update: 2025-01-23 10:11 GMT
അടൂര്‍: ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു. യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏനാദിമംഗലം പതിനൊന്നാം വാര്‍ഡില്‍ കുന്നിടയിലാണ് രാവിലെ എട്ടരയോടെയാണ് സംഭവം. മൈനാമണ്‍ കുറുമ്പുകര മുകളു വിള വീട്ടില്‍ ശ്രീക്കുട്ടന്‍ സഞ്ചരിച്ചിരുന്ന ബജാജ് എന്‍.എസ്. ബൈക്കാണ് കത്തി നശിച്ചത്.
അഗ്‌നിശമന സേന സ്ഥലത്തെത്തി തീകെടുത്തി. വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചു. ബാറ്ററി, പെട്രോള്‍ ടാങ്ക് എന്നിവ പൊട്ടിത്തെറിച്ചു. പെട്രോള്‍ ലീക്കാണ് അപകടകാരണമെന്ന് സംശയിക്കുന്നു. അസി. സ്റ്റേഷന്‍ ഓഫീസര്‍ എം.വേണു, സീനിയര്‍ ഫയര്‍ ഓഫീസര്‍ വൈ. അജീഷ് കുമാര്‍, ഫയര്‍ ഓഫീസര്‍മാരായ കെ. ശ്രീജിത്ത്, ഷിബു. വി.നായര്‍, എച്ച്.ജി. പ്രകാശ്, സജാദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.