ആലുവ പെട്രോൾ പമ്പിലെത്തിയവർ ജീവനും കൊണ്ടോടി; മദ്യലഹരിയിൽ ഒരാളുടെ പരാക്രമം; തീപ്പെട്ടി കത്തിച്ച് സ്വന്തം ബൈക്കിനെ തീയിട്ടു; എല്ലാവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Update: 2025-08-23 17:14 GMT

ആലുവ: ആലുവയിൽ പെട്രോൾ പമ്പിൽ യുവാവ് സ്വന്തം ബൈക്കിന് തീയിട്ടു. ദേശം അത്താണിയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. പെട്രോൾ അടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ചെങ്ങമനാട് സ്വദേശി പ്രദീപ് എന്നയാൾ ബൈക്ക് കത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുണ്ടായിരുന്നവരുടെ മൊഴികൾ അനുസരിച്ച് ഇയാൾ മദ്യലഹരിയിലായിരുന്നു.

പുലർച്ചെ പെട്രോൾ അടിക്കാനെത്തിയ പ്രദീപിന്റെ ബൈക്ക് ഒരു കാറിൽ തട്ടിയതുമായി ബന്ധപ്പെട്ട് കാർ ഉടമയും പ്രദീപ് തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടയിലാണ് ഇയാൾ കയ്യിലുണ്ടായിരുന്ന തീപ്പെട്ടിയെടുത്ത് സ്വന്തം ബൈക്കിന് തീ കൊളുത്തിയത്. തീ കൊളുത്തിയ ബൈക്ക് ഇന്ധനം നിറക്കുന്ന യന്ത്രത്തിൽ നിന്ന് അകലെയായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

പമ്പിലെ ജീവനക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ബൈക്ക് പൂർണമായും കത്തിനശിച്ചു. തീയിട്ടതിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് ചെങ്ങമനാട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. എന്തിനാണ് സ്വന്തം ബൈക്കിന് തീയിട്ടതെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ടെന്നും ഇത് സംബന്ധിച്ച് വിശദമായ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Tags:    

Similar News