പട്ടാപ്പകല്‍ ബൈക്ക് മോഷണം; ദൃശ്യങ്ങള്‍ സിസിടിവിയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-08-05 17:23 GMT
കോഴിക്കോട്: മുക്കത്ത് പട്ടാപ്പകല്‍ ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മോഷണം നടന്നത്. അരീക്കോട് സ്വദേശി മുഹമ്മദ് ഷാഫിയുടെ ബൈക്ക് ആണ് മോഷണം പോയത്. ബൈക്ക് ഉടമ മുക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ബൈക്ക് മോഷണത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിയാതിരിക്കാന്‍ ഇവര്‍ മറ്റൊരു വഴിയിലൂടെ ആണ് വാഹനം കൊണ്ടുപോയത്. വിദ്യാര്‍ത്ഥികള്‍ എന്ന് തോന്നിക്കുന്ന മൂന്നംഗസംഘം ബൈക്കുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.