ദേശീയ കൗണ്‍സില്‍ അംഗം കെ ബാഹുലേയന് ബിജെപി വിട്ടു; പാര്‍ട്ടി വിട്ടത് എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി
By : സ്വന്തം ലേഖകൻ
Update: 2025-09-07 07:26 GMT
തിരുവനന്തപുരം: ദേശീയ കൗണ്‍സില്‍ അംഗം കെ ബാഹുലേയന് ബിജെപി വിട്ടു. ഒബിസി മോര്‍ച്ചയെ ചതയ ദിനാഘോഷത്തിന് നിയോഗിച്ചതില്‍ ആണ് പ്രതിഷേധം. എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയാണ് ബാഹുലേയന്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജി പ്രഖ്യാപനം. ശ്രീനാരായണഗുരു ജയന്തി നടത്തേണ്ടത് ഈഴവര്‍ മാത്രമല്ലെന്ന് പ്രബല വിഭാഗം പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ടി.പി സെന്‍കുമാര്‍ ഐഎഎസ് രംഗത്തെത്തിയിരുന്നു. എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയാണ് ബാഹുലേയന്.
ചതയ ദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ച സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് ഞാന്‍ ബിജെപി വിടുന്നു എന്നായിരുന്നു ബാഹുലേയന്റെ ഫേസ്ബുക്ക് പോസ്റ്റ്.