'ആർപ്പോ...ഇറോ..' മുഴങ്ങിയത് നടുക്കടലിൽ; കൂറ്റൻ കപ്പലിൽ വടം ആഞ്ഞുവലിക്കുന്ന നാവികർ; പൊടിപൊടിച്ച് വെറൈറ്റി ഓണാഘോഷ പരിപാടി; സോഷ്യൽ മീഡിയയിൽ വൈറലായി ദൃശ്യങ്ങൾ

Update: 2025-09-07 15:19 GMT

കൊച്ചി: മലയാളികൾ എവിടെയുണ്ടോ അവിടെ ഓണാഘോഷങ്ങളുമുണ്ട്. കരയിൽ മാത്രമല്ല, കടലിലും കപ്പലുകളിൽ നാവികർ ഓണം ഗംഭീരമാക്കി. പസഫിക് സമുദ്രത്തിൽ 'സോളാർ ഷെറിൽ' എന്ന കപ്പലിൽ നടന്ന ഓണാഘോഷമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വയനാട് മാനന്തവാടി സ്വദേശിയായ ക്യാപ്റ്റൻ മിഥുൻ രാജിന്റെ നേതൃത്വത്തിലാണ് ഈ ആഘോഷം സംഘടിപ്പിച്ചത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നാവികർ മുണ്ടും പൂക്കളവുമൊരുക്കിയും 21 വിഭവങ്ങളുള്ള ഓണസദ്യയൊരുക്കിയും ആഘോഷങ്ങളിൽ പങ്കുചേർന്നു. വടംവലി പോലുള്ള മത്സരങ്ങളും നടത്തി.

നേരത്തെ 2022-ൽ കോവിഡ് കാലത്തും ക്യാപ്റ്റൻ മിഥുൻ രാജിന്റെ നേതൃത്വത്തിൽ അറ്റ്ലാന്റിക് സമുദ്രത്തിൽ ഓണാഘോഷം സംഘടിപ്പിച്ചിരുന്നു. അന്ന് റഷ്യ, യുക്രെയ്ൻ, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നാവികരും ആഘോഷങ്ങളിൽ പങ്കാളികളായി.

Tags:    

Similar News