അടുക്കളയിൽ പാത്രം കഴുകുന്നതിനിടെ കരഞ്ഞ് നിലവിളിച്ച് ആ അമ്മയും മകളും; ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി; പേരാമ്പ്രയിൽ മുളകുപൊടി വാരിയെറിഞ്ഞ് മോഷണശ്രമം

Update: 2026-02-06 12:13 GMT

കോഴിക്കോട്: പേരാമ്പ്രയിൽ വീട്ടമ്മയെയും മകളെയും മുളകുപൊടിയെറിഞ്ഞ് സ്വർണം കവരാൻ ശ്രമം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം. കോഴിക്കോട് പേരാമ്പ്രയിൽ വീട്ടമ്മയെയും രണ്ട് വയസ്സുകാരി മകളെയും മുളകുപൊടിയെറിഞ്ഞ് സ്വർണാഭരണങ്ങൾ കവരാൻ ശ്രമം നടന്നു. അടുക്കളയിൽ പാത്രം കഴുകുന്നതിനിടെയാണ് പേരാമ്പ്ര സ്വദേശി റമീസയ്ക്കും മകൾക്കും നേരെ ആക്രമണമുണ്ടായത്. ബഹളം വെച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു.

സംഭവം നടക്കുമ്പോൾ റമീസയും മകളും റമീസയുടെ ഉമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. റമീസയും മകളും സ്വർണാഭരണങ്ങൾ ധരിച്ചിരുന്നതായി വീട്ടുകാർ അറിയിച്ചു. കവർച്ചാശ്രമത്തിൽ ആർക്കും പരിക്കില്ല. വീട്ടുകാരുടെ പരാതിയെ തുടർന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ പോലീസ് ഉടൻ പ്രതിയെ പിടികൂടുമെന്ന പ്രതീക്ഷയിലാണ്. 

Tags:    

Similar News