ആരുമില്ല നേരത്ത് തക്കം നോക്കിയെത്തി പെൺകുട്ടിയെ പീഡിപ്പിച്ചു; ഗര്‍ഭിണി ആണെന്ന് അറിഞ്ഞതോടെ മുങ്ങൽ; ഒടുവിൽ പോലീസ് ബുദ്ധിയിൽ പ്രതി കുടുങ്ങിയത് ഇങ്ങനെ

Update: 2026-02-07 00:19 GMT

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസുമായി ബന്ധപ്പെട്ട് യു.പി സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോഴിക്കോട് പന്തീരാങ്കാവ് പോലീസ്. സുഹൈലി(20)നെയാണ് മഹാരാഷ്ട്രയില്‍ നിന്നും പിടികൂടിയത്. കുടുംബത്തോടൊപ്പം പന്തീരാങ്കാവില്‍ താമസിക്കുന്ന യു.പി സ്വദേശിനി തന്നെയായ പതിനാറുകാരിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. ഇവര്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു. പെണ്‍കുട്ടിയെ കാണാനായാണ് ഇയാള്‍ പന്തീരാങ്കാവില്‍ എത്തിയത്.

തുടര്‍ന്ന് വീട്ടില്‍ ആരുമില്ലാത്ത സമയങ്ങളില്‍ സുഹൈല്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. പിന്നീട് ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയതോടെ ഇയാള്‍ നാടുവിട്ടു. പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മൊബൈല്‍ ഫോണും സിം കാര്‍ഡും ഒഴിവാക്കി കടന്നുകളഞ്ഞ ഇയാളെ മഹാരാഷ്ട്രയിലെ പാന്തര്‍പുര്‍ എന്ന സ്ഥലത്ത് ഉത്തര്‍ പ്രദേശ് സ്വദേശികള്‍ മാത്രം താമസിക്കുന്ന ചേരി പ്രദേശത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.

Tags:    

Similar News