കരമടച്ച രേഖ വേണമെങ്കില്‍ വള്ളംകളിയുടെ ടിക്കറ്റെടുക്കണം! അനധികൃത പണപ്പിരിവുമായി റെവന്യൂ ഉദ്യോഗസ്ഥര്‍

കരമടച്ച രേഖ വേണമെങ്കില്‍ വള്ളംകളിയുടെ ടിക്കറ്റെടുക്കണം! അനധികൃത പണപ്പിരിവുമായി റെവന്യൂ ഉദ്യോഗസ്ഥര്‍

Update: 2025-08-22 03:25 GMT

ആലപ്പുഴ: കരമടച്ച രേഖ വേണമെങ്കില്‍ വള്ളംകളിയുടെ ടിക്കറ്റെടുക്കണം. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമട കായലിനു സമീപമുള്ള വില്ലേജ് ഓഫീസുകളിലെത്തുന്ന പാവപ്പെട്ടവരില്‍ നിന്നാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അനധികൃത പണപ്പിരിവ് നടത്തുന്നത്. മുപ്പതിന് നടക്കുന്ന വള്ളംകളിയുടെ വിവിധ നിരക്കുകളിലുള്ള ടിക്കറ്റുകള്‍ ഓഫീസിലെത്തുന്നവരുടെ സാമ്പത്തികസ്ഥിതി നോക്കിയാണ് അടിച്ചേല്‍പ്പിക്കുന്നത്. 25,000 രൂപ മുതല്‍ നൂറുരൂപ വരെയുള്ള ടിക്കറ്റുകളാണ് വള്ളംകളിക്കുള്ളത്.

കഴിഞ്ഞദിവസം അവലുക്കുന്ന് വില്ലേജ് ഓഫീസിലെത്തിയ പൂന്തോപ്പ് സ്വദേശിയായ എലിസബത്തിന് 130 രൂപയാണ് കരമടക്കാനുണ്ടായിരുന്നത്. പണമടച്ച് രശീത് ചോദിച്ചപ്പോള്‍ വള്ളംകളിയുടെ 500 രൂപയുടെ ടിക്കറ്റ്് എടുത്താല്‍ മാത്രമേ നല്‍കുകയുള്ളൂയെന്ന് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വള്ളംകളിക്ക് വരുന്നില്ലെന്നും ടിക്കറ്റ് ആവശ്യമില്ലെന്നും മറുപടി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഒരുലക്ഷം രൂപയാണ് ഞങ്ങളുടെ ടാര്‍ഗറ്റെന്നും മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമാണെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചതായി എലിസബത്ത് പറയുന്നു. വില്ലേജ് ഓഫീസില്‍ നിന്ന് ടിക്കറ്റ് എടുത്തില്ലെങ്കില്‍ മുനിസിപ്പാലിറ്റിയില്‍ നിന്ന് എടുക്കേണ്ടി വരുമെന്നും പരാതിയുണ്ട്.

Tags:    

Similar News