രണ്ടു ദിവസമായി കാണാനില്ല; യുവാവിന്റെ മൃതദേഹം പനവല്ലി പുഴയിൽ കണ്ടെത്തി
By : സ്വന്തം ലേഖകൻ
Update: 2025-07-27 17:00 GMT
കൽപറ്റ: വയനാട് തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുനെല്ലി കോളിദാര്‍ ഉന്നതിയിലെ ചിന്നന്റെയും ചിന്നുവിന്റേയും മകന്‍ സജിയുടെ (30) മൃതദേഹമാണ് കണ്ടെത്തിയത്. സജിയെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. സർവ്വാണി കൊല്ലി ഉന്നതി ഭാഗത്താണ് സജിയുടെ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.