ഉടനെ തന്നെ ജഡ്ജിമാരെ എല്ലാം ഒഴിപ്പിക്കുക; അല്ലെങ്കിൽ കാര്യങ്ങൾ അപകടത്തിലാകും; സംസ്ഥാനത്തെ കോടതികളെ മുൾമുനയിൽ നിർത്തി ബോംബ് ഭീഷണി; പോലീസ് പരിശോധന നടത്തി; അതീവ ജാഗ്രത

Update: 2026-01-08 08:48 GMT

കാസർകോട്: കാസർകോട്, ഇടുക്കി ജില്ലാ കോടതികളിൽ ബോംബ് ഭീഷണി. ഇന്ന് പുലർച്ചെ ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. കാസർകോട് വിദ്യാനഗറിലെ കോടതി സമുച്ചയത്തിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയും ബോംബ് സ്ക്വാഡും പോലീസും വിശദമായ പരിശോധന നടത്തുകയും ചെയ്യുകയാണ്.

പുലർച്ചെ 3:22-ഓടെയാണ് കാസർകോട് ജില്ലാ കോടതിക്ക് ഭീഷണി ഇ-മെയിൽ സന്ദേശം ലഭിച്ചത്. "നിങ്ങളുടെ കോടതി സമുച്ചയത്തിൽ 3 ആർഡിഎക്സ് അടങ്ങിയ ഒരു മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്. സ്ഫോടനത്തിന് മുമ്പ് ഉച്ചയ്ക്ക് 1:15 ന് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക" എന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഭീഷണിയെത്തുടർന്ന് കോടതി ജീവനക്കാരെയും മറ്റ് ആളുകളെയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. ജീവനക്കാർക്ക് ദേഹ പരിശോധനയും നടത്തിയിട്ടുണ്ട്. നിലവിൽ ബോംബ് സ്ക്വാഡിനൊപ്പം ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന തുടരുകയാണ്.

ഇടുക്കി ജില്ലാ കോടതിയിലും സമാനമായ രീതിയിൽ ഇ-മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ഈ ഭീഷണിയെത്തുടർന്ന് ഇടുക്കിയിലെ കോടതി നടപടികൾ തടസ്സപ്പെട്ടു. ഇവിടെയും പോലീസ് വിശദമായ പരിശോധനകൾ നടത്തിവരികയാണ്.

Tags:    

Similar News