മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; അപകടം രാവിലെ കുഞ്ഞിന് പാൽ കൊടുക്കവേ; മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്ന് പോലീസ്; ദാരുണ സംഭവം വർക്കലയിൽ

Update: 2025-02-07 13:22 GMT

തിരുവനന്തപുരം: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. വർക്കല ഇടവയിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. ഇടവ ഓടയം ഒറ്റപുന്നവിളയിൽ നൗഷാദ് - രേഷ്ന ദമ്പതികളുടെ 48 ദിവസം പ്രായമുള്ള നെഹിയാൻ എന്ന ആൺകുഞ്ഞാണ് മരിച്ചത്. രാവിലെ കുഞ്ഞിന് മുലപ്പാൽ നൽകിയശേഷം അമ്മ കട്ടിലിൽ കിടത്തിയിരിക്കുകയായിരുന്നു.

ശേഷം, മൂത്ത കുട്ടിയെ അമ്മ സ്കൂളിൽ അയച്ചശേഷം തിരികെ വന്നു നോക്കുമ്പോൾ കുഞ്ഞിന് അനക്കം ഉണ്ടായിരുന്നില്ല. ഉടനെ തന്നെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

സ്ഥലത്ത് പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. കുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്നും മറ്റ് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

Tags:    

Similar News