വാളയാർ അതിർത്തി ചെക്പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കൈക്കൂലി പണം പിടിച്ചെടുത്തു; കൈയ്യോടെ പൊക്കി
പാലക്കാട്: അതിർത്തി ചെക്പോസ്റ്റുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കൂലിപ്പണം പിടികൂടി. മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി, വാഹനങ്ങൾ പരിശോധന കൂടാതെ കടത്തിവിടുന്നതായി വിജിലൻസ് കണ്ടെത്തി.
വാളയാർ അതിർത്തിയിലെ റെയ്ഡിൽ ഏകദേശം 4000 രൂപയോളം കൈക്കൂലിപ്പണമാണ് പിടിച്ചെടുത്തത്. കേരളത്തിലേക്ക് കടത്തുന്ന കന്നുകാലികളുടെ പ്രതിരോധ കുത്തിവെപ്പ്, പകർച്ചവ്യാധി പരിശോധനകൾ എന്നിവ നടത്താതെയാണ് കൈക്കൂലി വാങ്ങി വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. കൂടാതെ, ചെക്പോസ്റ്റ് ഉദ്യോഗസ്ഥരും കന്നുകാലി കടത്തുകാരും തമ്മിൽ ബാങ്ക് വഴിയുള്ള പണമിടപാടുകളും നടന്നിരുന്നതായി കണ്ടെത്തി.
ക്രമേക്കടുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.