നേര്യമംഗലം മണിയാമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 15 വയസ്സുകാരന്റെ നില അതീവ ഗുരുതരം; അപകടത്തില്‍പെട്ടത് കട്ടപ്പന-എറണാകുളം ബസ്

Update: 2025-04-15 06:28 GMT

എറണാകുളം: കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. എറണാകുളം നേര്യമംഗലം മണിയാമ്പാറയിലാണ് അപകടമുണ്ടായത്. മറിഞ്ഞ ബസിനടിയില്‍ ആളുകള്‍ കുടുങ്ങിക്കിടന്നിരുന്നു. സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. നേര്യമംഗലത്തുനിന്നും ഇടുക്കിയിലേക്ക് വരുന്ന പാതയിലാണ് അപകടമുണ്ടായത്. കട്ടപ്പന-എറണാകുളം ബസാണ് അപകടമുണ്ടാക്കിയത്. ഡിവൈഡറില്‍ തട്ടി കൊക്കയിലേക്ക് മറിയുകയായിരുന്നു. 15 വയസ്സുകാരന്റെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക മാറ്റി. ബസിന് അടിയില്‍ പെട്ട 15കാരനാണ് ഗുരുതര പരിക്കേറ്റത്.

Similar News