റോഡിൽ ബസുകളുടെ മത്സരയോട്ടം; ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്; സംഭവം പാലക്കാട്

Update: 2025-08-08 17:07 GMT

പാലക്കാട്: പാലക്കാട് മത്സരയോട്ടത്തിനിടെ ബസിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പാലക്കാട് -കുളപ്പുള്ളി സംസ്ഥാന പാതയിൽ വാണിയംകുളം അജപമടത്തിന് സമീപം ഇന്ന് വൈകിട്ടായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനായ കയിലിയാട് സ്വദേശി കൃഷ്ണപ്രസാദിനാണ് ഗുരുതരമായി പരിക്ക് പറ്റിയത് .

അമിത വേഗതയിലെത്തിയ ബസ് ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം ബൈക്കിനെയും കൊണ്ട് 30 മീറ്റ൪ ദൂരം ഓടി. നാട്ടുകാ൪ ബസ് തടഞ്ഞു നി൪ത്തിയശേഷമാണ് ബസിനടിയിലായിരുന്ന ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. ഒറ്റപ്പാലം ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന ശ്രീഗുരുവായൂരപ്പൻ ബസാണ് അപകടത്തിനിടയാക്കിയത്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News