ബസിൽ കയറാൻ ശ്രമിക്കവെ ഒരു യാത്രക്കാരന്റെ അശ്രദ്ധ; വാതിൽ പെട്ടെന്ന് അടച്ചതും അപകടം; രക്തം വാർന്ന് വിദ്യാർത്ഥിയുടെ വിരൽ ഒടിഞ്ഞുതൂങ്ങി; നിലവിളി കേട്ട് ബസ് ചവിട്ടി; പരിക്ക്

Update: 2025-11-09 03:29 GMT

തിരുവനന്തപുരം: കോവളം ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസിൽ യാത്രക്കാരി കയറും മുമ്പ് വാതിലടച്ച് മുന്നോട്ടെടുത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വിരൽ ഒടിഞ്ഞു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. വാഴമുട്ടം ജനതാലയം സ്വദേശി സുനിലിന്റെയും മഞ്ചുവിന്റെയും മകനും ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ കാർത്തിക്കിനാണ് (12) വലത് കൈയിലെ ചൂണ്ടുവിരലിന് ഒടിവ് സംഭവിച്ചത്.

കോവളത്ത് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസിൽ കയറാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. മുന്നിൽ കയറിയ യാത്രക്കാരൻ വാതിൽ വലിച്ചടച്ചപ്പോൾ പിന്നിൽ നിന്നിരുന്ന കാർത്തിക്കിന്റെ വിരൽ അതിൽ കുടുങ്ങുകയായിരുന്നു. വാതിലടച്ചതിന് പിന്നാലെ കണ്ടക്ടർ ബെല്ലടിച്ച് ബസ് മുന്നോട്ടെടുക്കാൻ തുടങ്ങിയപ്പോൾ, സമീപത്തുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്നാണ് ബസ് നിർത്തിയത്. ഈ സമയം കാർത്തിക്കിന്റെ വിരൽ ഒടിഞ്ഞ് രക്തസ്രാവമുണ്ടായിരുന്നു.

വിരലിന് സാരമായി പരിക്കേറ്റിട്ടും വഴിയിൽ ഇറക്കിവിട്ടുവെന്ന് വീട്ടുകാർ പരാതി ഉന്നയിക്കുന്നു. എന്നാൽ, കുട്ടികളോട് ആശുപത്രിയിൽ പോകാൻ പറഞ്ഞിട്ടും അവർ വേണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് കണ്ടക്ടർ അറിയിച്ചതായി കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കോവളം പോലീസിൽ വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

Tags:    

Similar News