നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിൽ ഇടിച്ചു മറിഞ്ഞു; 5 പേർക്ക് പരിക്ക്; സംഭവം തൃശൂരിൽ

Update: 2025-07-25 13:32 GMT

തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വിനായക ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസ് സ്വകാര്യ വ്യക്തിയുടെ വീട്ടുമതിൽ ഇടിച്ചു തകർന്നതിനു ശേഷം മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Tags:    

Similar News