കോരിചൊരിയുന്ന മഴയത്ത് ഒരു കൂട്ടിയിടി ശബ്ദം; തകർന്ന് തരിപ്പണമായ വണ്ടിയിലെ സീറ്റിനടിയിൽ കുടുങ്ങിയ ഡ്രൈവർ; രാവിലെ തൃശൂരിനെ നടുക്കി ബസ് അപകടം; നിരവധി പേർക്ക് പരിക്ക്

Update: 2025-12-03 05:02 GMT

തൃശൂർ: തൃശ്ശൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. തൃശൂർ ചേലക്കര ഉദുവടിയിൽ ഇന്ന് പുലർച്ചെ 7.15ഓടെയാണ് അപകടമുണ്ടായത്. മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും എതിർദിശയിൽ തിരുവില്വാമലയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് സംസ്ഥാന പാതയിൽ കൂട്ടിയിടിച്ചത്.

അപകടത്തിന്റെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. ഇടിയുടെ ശക്തിയിൽ കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ സീറ്റിനിടയിൽ കുടുങ്ങിപ്പോവുകയും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ഉടൻതന്നെ അദ്ദേഹത്തെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇരു ബസുകളിലെയും നിരവധി യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. എങ്കിലും യാത്രക്കാരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. അപകടത്തെത്തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. 

Tags:    

Similar News