'ഇടിച്ചു പൊട്ടിക്കട...'; തിരക്കേറിയ റോഡിലെ കാഴ്ച കണ്ട് യാത്രക്കാരുടെ കിളി പോയി; നടുറോട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ തല്ലുമാല 2.0; പോലീസെത്തിയപ്പോൾ സംഭവിച്ചത്

Update: 2025-08-14 11:39 GMT

കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിൽ നടുറോട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. സർവീസ് സമയവുമായി ബന്ധപ്പെട്ട തർക്കമാണ് വാക്കേറ്റത്തിലേക്കും പിന്നീട് കൂട്ടത്തല്ലിലേക്കും വഴിവെച്ചത്. സംഭവത്തിൽ, സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു.

മാവൂർ റോഡിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിലെ ജീവനക്കാർ തമ്മിലാണ് തർക്കമുണ്ടായത്. വാക്കേറ്റം രൂക്ഷമായതോടെ ഇത് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇത് റോഡിൽ വലിയ ഗതാഗത തടസ്സത്തിന് കാരണമായി. വിവരമറിഞ്ഞെത്തിയ പോലീസും മറ്റ് ഡ്രൈവർമാരും നാട്ടുകാരുമാണ് രംഗം ശാന്തമാക്കിയത്.

സംഭവത്തിൽ ഫാന്റസി, കടുപ്പയിൽ എന്നീ ബസ്സുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസ് ജീവനക്കാരായ രജീഷ് ബാബു, ഷാജഹാൻ, വിശാഖ്, മുഹമ്മദ് സൽമാൻ എന്നിവർക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു. കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും തടസ്സമുണ്ടാക്കിയതിനും സംഘർഷം സൃഷ്ടിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Tags:    

Similar News