വ്യവസായ മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; രഹസ്യ വിവരത്തിന്റെ അന്വേഷണത്തിൽ നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ; പിടിച്ചെടുത്തത് നാലുകിലോ കഞ്ചാവ്

Update: 2025-07-12 09:44 GMT

കോട്ടയം: രഹസ്യ വിവരത്തിന്റെ അന്വേഷണത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. കുറിച്ചി പൊന്‍പുഴ പൊക്കം റോഡരികില്‍ നിന്നുമാണ് നാലുകിലോ കഞ്ചാവുമായി നാല് ഇതരസംസ്ഥാന തൊഴിലാളികൾ കോട്ടയം ചിങ്ങവനം പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ചേര്‍ന്ന് പിടികൂടിയത്.

ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പൊന്‍പുഴ പൊക്കത്തിലെ വ്യവസായ മേഖലയിൽ നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി നോക്കിയിരുന്നു. പ്രദേശത്ത് വ്യാപകമായി കഞ്ചാവ് വില്‍പ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു.

ഇതേ തുടര്‍ന്ന് പോലീസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്നു. ഈ സമയത്താണ് കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികളായ നാലുപേര്‍ സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുത്ത് നടത്തിയ പരിശോധനയിലാണ് നാലു കിലോ കഞ്ചാവ് കണ്ടെത്തിയത്. പ്രദേശത്ത് പോലീസ് പരിശോധന തുടരുകയാണ്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. 

Tags:    

Similar News