അമിതവേഗതയിൽ എത്തിയ ആൾട്ടോ കാർ ഇടിച്ച് ഗൃഹനാഥൻ മരിച്ച സംഭവം; നിർത്താതെ പോയ കാർ കണ്ടെത്തി പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-11-22 00:15 GMT
തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ വയോധികന് വാഹനാപകടത്തിൽ ദാരുണാന്ത്യം. നാവായിക്കുളം 28 ആം മൈൽ പെരിക്കോട്ടുകോണം ചരുവിള പുത്തൻവീട്ടിൽ തുളസീധരൻ പിള്ള (65)ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ ആറരയോടെ 28 മൈൽ- ഇടമൺ നില റോഡിലാണ് അപകടം നടന്നത്.
പെരിക്കോട്ടുകോണത്ത് വച്ച് അമിത വേഗത്തിൽ എത്തിയ ആൾട്ടോ കാർ തുളസീധരൻപിള്ളയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു സമീപത്തെ മതിലിൽ ഇടിച്ചു വീണ തുളസീധരൻ പിള്ള തൽക്ഷണം മരണപ്പെട്ടു. തലയ്ക്ക് ഗുരുതര പരിക്കുകളുണ്ടായിരുന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ കല്ലമ്പലം പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താനായത്.