കോഴിക്കോട് ഇന്നോവ കാറും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്; സമീപത്തെ ട്രാന്‍സ്‌ഫോമറും തകര്‍ന്നു

Update: 2025-07-29 00:14 GMT

കോഴിക്കോട്: വടകര ആയഞ്ചേരിയില്‍ ഇന്നോവ കാറും ഓട്ടോറിക്ഷയും തമ്മിലുണ്ടായ ഉണ്ടായ കൂട്ടിയിടിയില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. കുറ്റ്യാടി ഭാഗത്തേക്ക് നീങ്ങുകയായിരുന്ന ഇന്നോവ കാര്‍ എതിരേ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന വടകര സ്വദേശികളായ രണ്ട് പേര്‍ക്ക് ഗുരുതര പരിക്കുകളേറ്റിട്ടുണ്ട്. ഇവരെ അടിയന്തരമായി വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം തുടര്‍ ചികിത്സയ്ക്കായി കണ്ണൂര്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും ചെറിയ പരിക്കുകളുണ്ടായി. ഇവരെ ആയഞ്ചേരിയിലെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കനത്ത ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയും സമീപത്തെ ട്രാന്‍സ്‌ഫോര്‍മറും മുഴുവനായി തകര്‍ന്ന നിലയിലാണ്. ഇടിയോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചുവെന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണവും എങ്ങനെയാണ് അപകടം നടന്നത് എന്ന കാര്യവും അന്വേഷിച്ച് വരികയാണ്.

Tags:    

Similar News