സ്ഥിരമായി മദ്യപിച്ചെത്തും; ബോധമില്ലാതെ അശ്ലീലം പറയും; സ്ത്രീധനത്തിന്റെ പേരിൽ മാനസികമായി തളർത്തും; യുവതിയുടെ പരാതിയിൽ ഭർത്താവും ഭർതൃപിതാവിനുമെതിരെ കേസെടുത്ത് പോലീസ്

Update: 2025-04-23 11:39 GMT

കോഴിക്കോട്: സ്ഥിരമായി വീട്ടിൽ മദ്യപിച്ച് വന്ന് സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. കൊടുവള്ളി സ്വദേശിനിയായ മാണിക്കോത്ത് വീട്ടില്‍ അശ്വതിയുടെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് നന്‍മണ്ട സ്വദേശിയായ മിഥുന്‍, പിതാവ് ഹരിദാസന്‍, മാതാവ് മീന എന്നിവര്‍ക്കെതിരെയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

വീട്ടില്‍ സ്ഥിരമായി മദ്യപിച്ച് വരുകയും നിരന്തരം ഉപദ്രവിക്കുകയും സ്ത്രീധനത്തിന്റെ പേരില്‍ ശരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി യുവതി പരാതിയിൽ പറയുന്നു. വിവാഹത്തിനുശേഷം സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരിലും വീട് നിര്‍മാണ ആവശ്യങ്ങള്‍ക്കുമായി 24 പവനോളം സ്വര്‍ണം നല്‍കിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോള്‍ പീഡനം കൂടി എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

Tags:    

Similar News