പുൽക്കാടുകൾക്കിടയിൽ നിന്ന് തീയും പുകയും; നിമിഷ നേരം കൊണ്ട് 200 മീറ്ററോളം കത്തിനശിച്ചു; ഭാരതപ്പുഴയെ ആശങ്കയിലാക്കി തീപിടുത്തം; ഇതിന് പിന്നിൽ അവർ തന്നെയെന്ന് നാട്ടുകാർ

Update: 2026-01-21 13:23 GMT

പാലക്കാട്: ഭാരതപ്പുഴയിലെ ഒറ്റപ്പാലം മായന്നൂർ കടവ് പരിസരത്തെ പുൽക്കാടുകൾക്ക് വീണ്ടും തീപിടിച്ചു. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് പുഴയോരത്ത് അഗ്നിബാധയുണ്ടാകുന്നത്. തീപിടിത്തത്തിന് പിന്നിൽ സാമൂഹികവിരുദ്ധരാണെന്ന് നാട്ടുകാർ സംശയിക്കുന്നു.

പുഴയിൽ വെള്ളം ഒഴുകുന്നതിന് സമീപത്തുനിന്നാരംഭിച്ച തീ ഏകദേശം 200 മീറ്ററോളം ദൂരത്തേക്ക് പടർന്നു. വേനൽ കടുക്കുംമുമ്പേയുള്ള ഈ പതിവ് അഗ്നിബാധകൾ മേഖലയിലെ ജൈവ സന്തുലിതാവസ്ഥയ്ക്ക് കനത്ത ഭീഷണിയുയർത്തുന്നുണ്ട്. ഈ മാസം 15നും സമാനമായ രീതിയിൽ പുഴയിലെ പുൽക്കാടുകൾക്ക് തീപിടിച്ചിരുന്നു.

തൃത്താല മേഖലയിലെ വെള്ളിയാങ്കല്ലും സമീപ പ്രദേശങ്ങളും ദേശാടനപ്പക്ഷികളുടെയും അപൂർവങ്ങളായ പക്ഷിയിനങ്ങളുടെയും പ്രധാന ആവാസ കേന്ദ്രമാണ്. പുഴയിലെ തുരുത്തുകളിലും വശങ്ങളിലുമുള്ള പുൽക്കാടുകൾ കത്തിനശിച്ചതോടെ നിരവധി പക്ഷികളും മറ്റ് ജീവജാലങ്ങളും അഗ്നിക്കിരയായതായി പറയപ്പെടുന്നു. പുഴയിലെത്തുന്ന ആളുകളുടെ സംഘമാണ് തുടർച്ചയായ തീപിടിത്തങ്ങൾക്ക് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Tags:    

Similar News