കി​ളി​മാ​നൂ​രി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് തീ​പി​ടി​ച്ചു; ക​ട പൂ​ര്‍​ണ​മാ​യും കത്തി നശിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Update: 2025-08-30 15:02 GMT

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് തീ​പി​ടി​ച്ചു. കി​ളി​മാ​നൂ​ര്‍ ടൗ​ണി​ലു​ള്ള പൊ​ന്നൂ​സ് ഫാ​ന്‍​സി സ്റ്റോ​റി​ലാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. ക​ട പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു.ഇ​ന്ന​ലെ രാ​ത്രി 12 ഓ​ടെ​യാ​ണ് തീ​പി​ടു​ത്തം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. തീ ​പി​ടി​ച്ച കെ​ട്ടി​ട​ത്തി​നോ​ട് ചേ​ര്‍​ന്നു​ള്ള ബാ​ങ്കി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് ക​ട​യ്ക്കു​ള്ളി​ല്‍ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്.

തു​ട​ര്‍​ന്ന് വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ര്‍ ഫോ​ഴ്‌​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്നാ​ണ് തീ ​കെ​ടു​ത്തി​യ​ത്.ഫാ​ന്‍​സി സ്റ്റോ​റി​ന്‍റെ പു​റ​കു​വ​ശ​ത്തെ ഗോ​ഡൗ​ണി​ലാ​ണ് ആ​ദ്യം തീ ​പി​ടി​ച്ച​ത്.

ഓ​ണ​ക​ച്ച​വ​ട​ത്തി​നാ​യി 15 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ ഗോ​ഡൗ​ണി​ല്‍ ശേ​ഖ​രി​ച്ചി​രു​ന്നു. തീ​പി​ടു​ത്ത​തി​ല്‍ 25 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​യി ക​ട​യു​ട​മ വ്യക്തമാക്കി. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Tags:    

Similar News