പോലീസ് താക്കീത് അവഗണിച്ച് നിരന്തരം കേസുകൾ ഉണ്ടാക്കി; നാട് കടത്തിയിട്ടും രക്ഷയില്ല; യുവാവിനെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജയിലിലടച്ചു

Update: 2024-10-19 15:36 GMT

പുല്‍പ്പള്ളി: പോലീസ് താക്കീതുകൾ അവഗണിച്ച് നിരന്തരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ഒരു വർഷത്തേക്കാണ് കാപ്പ ചുമത്തിയത്. നിരവധി കേസുകളില്‍ പ്രതിയായ പെരിക്കല്ലൂര്‍ ചക്കാലക്കല്‍ വീട്ടില്‍ സുജിത്തിനെ(28)തിരെയാണ് നടപടി.

മുൻപും ഇയാളെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കവര്‍ച്ച, വധശ്രമം, അടിപിടി, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍. കൂത്തുപറമ്പ് കവര്‍ച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.

വയനാട് ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ല കലക്ടറാണ് ഉത്തരവിറക്കിയത്. നിരന്തരം കേസുകളില്‍ ഉള്‍പ്പെട്ട യുവാവിനെ മുൻപ് പല തവണ പോലീസ് താക്കീത് നൽകിയിരുന്നു. എന്നാൽ നിർദ്ദേശം അവഗണിച്ച് പിന്നെയും കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെടുകയായിരുന്നു. തുടർന്നായിരുന്നു കാപ്പ ചുമത്തിയത്.

Tags:    

Similar News