നഷ്ടമായത് ഒരു യഥാര്‍ഥ ജനകീയ ചാമ്പ്യനെയെന്ന് കമൽഹാസൻ; വിഎസ്സിന് അന്ത്യാഞ്ജലി നേര്‍ന്ന് സിനിമാ ലോകം
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സിനിമാ ലോകം. കമല്‍ ഹാസൻ, മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, മഞ്ജു വാര്യര്‍ അടക്കമുള്ള താരങ്ങള്‍ വി.എസിന് അന്ത്യാഞ്ജലി നേര്‍ന്നു.
'അവഗണിക്കപ്പെട്ടവരുടെ വഴികാട്ടിയായ വി.എസ്. അച്യുതാനന്ദന് ഇനി വിശ്രമം. കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് ഐക്കണുമായ അദ്ദേഹം വിസ്മരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പോരാട്ടം ഒരിക്കലും അവസാനിപ്പിച്ചില്ല.ഒരു യഥാർത്ഥ ജനകീയ ചാമ്പ്യനെയാണ് കേരളത്തിനും ഇന്ത്യയ്ക്കും നഷ്ടപ്പെട്ടത്.. വിട, സഖാവേ', എന്നാണ് കമല്‍ ഹാസന്‍ സാമൂഹികമാധ്യങ്ങളില്‍ കുറിച്ചത്.
മമ്മൂട്ടിയും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും നിവിന്‍ പോളി, മഞ്ജു വാര്യര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയടക്കമുള്ള താരങ്ങള്‍ വി.എസിന്റെ ചിത്രം പങ്കുവെച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചത്.