റബ്ബ൪ കയറ്റുന്നതിനിടെ കുഴഞ്ഞുവീണു; സിഐടിയു ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം പാലക്കാട്

Update: 2024-12-05 10:07 GMT

പാലക്കാട്: സിഐടിയു ചുമട്ടു തൊഴിലാളി കുഴഞ്ഞ് വീണു മരിച്ച നിലയിൽ. പാലക്കാട് കരിമ്പ പടിഞ്ഞാക്കര സ്വദേശി ചന്ദ്രനാണ് കുഴഞ്ഞു വീണു മരിച്ചത്.

പള്ളിപ്പടിയിൽ ഇന്ന് ഉച്ചയോടെ റബ്ബ൪ നഴ്സറിയിൽ നിന്നും റബ്ബ൪ കയറ്റുന്നതിനിടെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.

ഉടനെ കൂടെ ഉണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണത്തിന് കീഴടങ്ങി. കരിമ്പ പളളിപ്പടിയിലെ സിഐടിയു യൂണിറ്റിലെ തൊഴിലാളിയാണ് മരിച്ച ചന്ദ്രൻ.

Tags:    

Similar News