കാര്‍ പാര്‍ക്കിങ്ങിന്റെ പേരില്‍ അഴീക്കലില്‍ വയോധികനെ അതിക്രൂരമായി മര്‍ദ്ദിച്ചു; യുവാക്കള്‍ക്കെതിരെ കേസെടുത്തു

കാര്‍ പാര്‍ക്കിങ്ങിന്റെ പേരില്‍ അഴീക്കലില്‍ വയോധികനെ അതിക്രൂരമായി മര്‍ദ്ദിച്ചു

Update: 2025-10-07 11:37 GMT

കണ്ണൂര്‍: അഴീക്കലില്‍ വയോധികനെ റോഡിലിട്ടു മര്‍ദിച്ച യുവാക്കള്‍ക്കെതിരെ കേസ്. റോഡില്‍ കാര്‍ നിര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. വയോധികന്‍ റോഡില്‍ കാര്‍ നിര്‍ത്തിയത് യുവാക്കള്‍ ചോദ്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ, യുവാക്കളെ വയോധികന്‍ അസഭ്യം വിളിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. അഴീക്കല്‍ മുണ്ടച്ചാലില്‍ ബാലകൃഷ്ണനാണ് മര്‍ദനമേറ്റത്. ഇയാളുടെ പരാതിയില്‍ വളപട്ടണം പൊലീസ് കേസെടുത്തു.

ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. കാറിനകത്ത് ഇരിക്കുകയായിരുന്ന ബാലകൃഷ്ണനെ യുവാക്കള്‍ മര്‍ദിക്കുകയായിരുന്നു. കാറില്‍ നിന്നിറങ്ങി നടന്നു പോയപ്പോള്‍ പിന്നാലെ ചെന്നും മര്‍ദിച്ചു. വീട്ടില്‍ കയറി വെട്ടുമെന്നും ഭീഷണിപ്പെടുത്തി. മര്‍ദനമേല്‍ക്കാതിരിക്കാന്‍ ബാലകൃഷ്ണന്‍ റോഡരികിലെ കടയിലേക്ക് കയറിയപ്പോള്‍ യുവാക്കളും കടയിലേക്ക് കയറി മര്‍ദിച്ചു.

തുടര്‍ന്ന്, നാട്ടുകാര്‍ ഇടപെട്ട് യുവാക്കളെ മാറ്റുകയായിരുന്നു. കണ്ടാലറിയാവുന്ന യുവാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് ബാലകൃഷ്ണന്‍ വളപട്ടണം പൊലി സില്‍പരാതി നല്‍കിയത്. പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് വളപട്ടണം പൊലിസ് അറിയിച്ചു.

Tags:    

Similar News