കാർ ബസിൽ ഉരസിയതിൽ വാക്കുതർക്കം; രണ്ട് മണിക്കൂറോളം കൂട്ടത്തല്ല്; 6 പേർക്ക് പരിക്ക്
കോഴിക്കോട്: കാർ ബസിൽ ഉരസിയതിനെ തുടർന്നുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. താമരശ്ശേരി കുന്ദമംഗലം കാരാടിയിലാണ് സംഭവം. രണ്ട് മണിക്കൂറോളമാണ് കൂട്ടത്തല്ലുണ്ടായത്. സംഭവത്തിൽ 6 പേർക്ക് പരിക്കേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ വെച്ചും കൂട്ടത്തല്ലുണ്ടായി. പോലീസ് ഇടപെട്ടാണ് പ്രശാന്ത് പരിഹരിച്ചത്.
ഇന്നലെ രാത്രി എട്ട് മണിക്കാണ് സംഭവമുണ്ടായത്. ഗതാഗത തടസമുണ്ടായതിനെ തുടർന്ന് ബസ് കുറച്ച് ദൂരം മുന്നിലേക്ക് പോയി. പിന്തുടർന്നെത്തിയ കാർ യാത്രക്കാർ ബസിന് തടസം സൃഷ്ടിച്ചു. അതിന് ശേഷം ഇരു കൂട്ടരും ചേർന്ന് കാരാടിയിൽ വെച്ച് ഉന്തുംതള്ളുമുണ്ടായി.
കൂട്ടത്തല്ലിൽ രണ്ട് കൂട്ടർക്കും പരിക്കേറ്റു. 2 കാർ യാത്രക്കാരായ സ്ത്രീകളും 4 ബസ് ജീവനക്കാരും താമരശ്ശേരിയിൽ ചികിത്സ തേടി. 8 മണിക്ക് ആരംഭിച്ച സംഘർഷം 10 മണിവരെ നീണ്ടുനിന്നു. ആശുപത്രിക്ക് മുന്നിൽ വെച്ചും സംഘർഷമുണ്ടായി. ഒടുവിൽ പോലീസെത്തിയാണ് പ്രശനം പരിഹരിച്ചത്.